Posts

Showing posts from 2018

പ്രണയ ലഹരി

          കാഞ്ഞിരത്തിന്റെ കാഠിന്യത്തേപ്പോലും തുളച്ച് ദ്വാരങ്ങൾ തീർക്കുന്നവരാണ് കരിവണ്ടുകൾ .എത്രയോ വൃക്ഷങ്ങളിൽ അവ തുളകൾ വീഴ്ത്തിയിരിക്കുന്നു....! പക്ഷേ താമരപ്പൂവിൽ തേൻ നുകരാൻ പറന്നിരുന്നാൽ അതിന്റെ ലഹരിയിൽ മയങ്ങി അവിടെത്തന്നെ ഇരുന്നു പോകും. സന്ധ്യയ്ക്ക് 'പൂവിന്റെ ഇത ളുകൾ കൂമ്പിപ്പോയാൽ അതിനുള്ളിൽ കുടുങ്ങിപ്പോവുന്ന വണ്ടു് പുറത്തു കടക്കാനാകാതെ അവിടിരുന്നു മരണം വരിക്കുന്നു....... എന്തും ഏതും നേരിടാൻ കരുത്തു പ്രകടിപ്പിച്ചിട്ടുള്ള ആരും സ്നേഹത്തിന്റെ മൃദുലതയിൽ ലഹരിയിൽ തന്നത്താൻ മറന്നു. ദുർബ്ബലരായി പോകാറുണ്ട് ഓർക്കുക! ഏത് കരുത്തനെയും ദുർബ്ബലനാക്കാനുള്ള  മൃദുലത സ്നേഹത്തിനുണ്ട്.      

മതം : വിശന്നവന്റെ അപ്പം

Image
ലോകം കണ്ട ഏറ്റവും നീതിമാനായ ഭരണാധികാരി എന്ന് ചരിത്രം രേഖപ്പെടുത്തിയ ഖലീഫ ഉമറിന്റെ കാലത്ത് നടന്ന ഒരു സംഭവം . ഈജിപ്ത് ഗവർണർ ആയി നിയമിക്കുമ്പോൾ ഖലീഫ ഉമർ, അംറുബിൻ ആസിനോട് ഒരു ചോദ്യം ചോദിച്ചു: *"മോഷ്ടിച്ച കുറ്റത്തിന് ഈജിപ്തിൽ എന്തായിരിക്കും ശിക്ഷ?"* *" മോഷ്ടിച്ചവനെ കരച്ഛേദം ചെയ്യും"* സ്വാഭാവികമായിരുന്നു ഗവർണരുടെ പ്രതികരണം. അപ്പോൾ ഉമർ താക്കീതിന്റെ സ്വരത്തിൽ ഇത്രയും പറഞ്ഞ് അദ്ദേഹത്തെ ഈജിപ്തിലേക്ക് യാത്രയാക്കി.. *" എന്നാൽ, ഈജിപ്തിലെ ഏതെങ്കിലുമൊരു  വിശന്ന മനുഷ്യൻ പരാതിയുമായി എന്നെ സമീപിച്ചാൽ ഞാൻ വെട്ടിയെറിയുക നിന്റെ കൈകളായിരിക്കും "* ആ വാക്കുകൾ പിന്നീട് ചരിത്രമായി അറേബ്യ സൂക്ഷിച്ച് വെച്ചു. *ഒരു പൗരന് അന്നം മോഷ്ടിക്കേണ്ടി വന്നാൽ ഭരണാധികാരിയുടെ കൈവെട്ടണമെന്ന ചൊല്ല് തന്നെയുണ്ടായി..*  ‎ *" പട്ടിണി കൊണ്ടുള്ള മോഷണത്തിന് ശിക്ഷയില്ല"*    "ഇന്ന് ഇപത്തിയൊന്നാം നൂറ്റാണ്ടായി " !!! .. മതം ധനികന്റെ ആർഭാടമോ അക്രമിയുടെ ന്യായമോ രാഷ്ട്രീയക്കാരന്റെ തുറുപ്പ് ചീട്ടോ ആയി അധിപ്പതിക്കാൻ പാടില്ല.. വിശന്നവന്റെ അപ്പം കൂടിയാണത്....

students psychology

Image
വിദ്യാഭ്യാസ മനശ്ശാസ്ത്രം വ്യക്തിയുടെ ജനനം മുതൽ വാർദ്ധക്യം ഉൾപ്പെടെയുള്ള കാലഘട്ടങ്ങളിലെ പഠനാനുഭവങളെ വിവരിക്കുകയും വിശദീകരിക്കുകയും ചെയ്യുന്നു.