പ്രണയ ലഹരി
കാഞ്ഞിരത്തിന്റെ കാഠിന്യത്തേപ്പോലും തുളച്ച് ദ്വാരങ്ങൾ തീർക്കുന്നവരാണ് കരിവണ്ടുകൾ .എത്രയോ വൃക്ഷങ്ങളിൽ അവ തുളകൾ വീഴ്ത്തിയിരിക്കുന്നു....! പക്ഷേ താമരപ്പൂവിൽ തേൻ നുകരാൻ പറന്നിരുന്നാൽ അതിന്റെ ലഹരിയിൽ മയങ്ങി അവിടെത്തന്നെ ഇരുന്നു പോകും. സന്ധ്യയ്ക്ക് 'പൂവിന്റെ ഇത ളുകൾ കൂമ്പിപ്പോയാൽ അതിനുള്ളിൽ കുടുങ്ങിപ്പോവുന്ന വണ്ടു് പുറത്തു കടക്കാനാകാതെ അവിടിരുന്നു മരണം വരിക്കുന്നു....... എന്തും ഏതും നേരിടാൻ കരുത്തു പ്രകടിപ്പിച്ചിട്ടുള്ള ആരും സ്നേഹത്തിന്റെ മൃദുലതയിൽ ലഹരിയിൽ തന്നത്താൻ മറന്നു. ദുർബ്ബലരായി പോകാറുണ്ട് ഓർക്കുക! ഏത് കരുത്തനെയും ദുർബ്ബലനാക്കാനുള്ള മൃദുലത സ്നേഹത്തിനുണ്ട്.